INDIALATEST NEWS

സിദ്ധരാമയ്യയ്ക്ക് തോക്കുധാരി മാലയിട്ടതിൽ 4 പൊലീസുകാർക്ക് സസ്പെൻഷൻ

സിദ്ധരാമയ്യയ്ക്ക് തോക്കുധാരി മാലയിട്ടതിൽ 4 പൊലീസുകാർക്ക് സസ്പെൻഷൻ – 4 policemen suspended after a gunman garlands Siddaramaiah – India News, Malayalam News | Manorama Online | Manorama News

സിദ്ധരാമയ്യയ്ക്ക് തോക്കുധാരി മാലയിട്ടതിൽ 4 പൊലീസുകാർക്ക് സസ്പെൻഷൻ

മനോരമ ലേഖകൻ

Published: April 22 , 2024 04:09 AM IST

Updated: April 22, 2024 04:22 AM IST

1 minute Read

സിദ്ധരാമയ്യ (File Photo: Rahul R Pattom / Manorama)

ബെംഗളൂരു ∙ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തോക്കുമായി എത്തിയയാൾ മാലയിട്ട സംഭവത്തിൽ എസ്ഐ ഉൾപ്പെടെ 4 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സുരക്ഷാ വീഴ്ച വരുത്തിയതിനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ബെംഗളൂരു സൗത്തിലെ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയുടെ പ്രചാരണത്തിനിടെയാണ് റിയാസ് അഹമ്മദ് എന്നയാൾ തുറന്ന വാഹനത്തിൽ ചാടിക്കയറി ഹാരാർപ്പണം നടത്തിയത്. 
ഇയാൾ തോക്കു ധരിച്ചതിന്റെ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചിരുന്നു. ജീവനു ഭീഷണിയുള്ളതിനാൽ തോക്ക് കൈവശം വയ്ക്കാൻ റിയാസിന് അനുമതിയുണ്ടെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.

English Summary:
4 policemen suspended after a gunman garlands Siddaramaiah

mo-news-national-personalities-siddaramaiah mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka 8th9sef9o02svf3n4teof0ia1 mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button