SPORTS
ജിറോണ യൂറോപ്പിന്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ 2023-24 സീസണിലെ സർപ്രൈസ് ടീമായ ജിറോണ ക്ലബ് ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചു. ഹോം മത്സരത്തിൽ 4-1ന് കാഡിഫിനെ തോൽപ്പിച്ച ജിറോണ 32 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ലീഗിൽ ആറ് മത്സരങ്ങൾശേഷിക്കേ ചുരുങ്ങിയത് 2024-25 സീസണിലെ യൂറോപ്പ കോണ്‍ഫറൻസ് ലീഗിൽ എങ്കിലും ജിറോണ കളിക്കുമെന്നുറപ്പായി.
Source link