‘നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്കു നൽകും’ :കോൺഗ്രസിനെതിരെ മോദിയുടെ ആരോപണം – Narendra Modi speak against congress -India News, Malayalam News | Manorama Online | Manorama News
‘നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്കു നൽകും’ :കോൺഗ്രസിനെതിരെ മോദിയുടെ ആരോപണം
മനോരമ ലേഖകൻ
Published: April 22 , 2024 04:25 AM IST
1 minute Read
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. ചിത്രം: എഎൻഐ
ജയ്പുർ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം.
‘അവർ നിങ്ങളുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകും. അവരുടെ പ്രകടനപത്രികയിൽ അങ്ങനെയാണു പറയുന്നത്. അമ്മമാരേ, സഹോദരിമാരേ നിങ്ങളുടെ കെട്ടുതാലിവരെ അവർ അങ്ങനെ വിതരണം ചെയ്യും.
നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്കു കൊടുക്കണമെന്നാണോ?’ മോദി ചോദിച്ചു.
രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വൻതിരിച്ചടി നേരിട്ടെന്നു മനസ്സിലായതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു.
രാജ്യത്തിന്റെ സമ്പത്ത് ചില സമ്പന്നരിൽ മാത്രം കുന്നുകൂടാതെ എല്ലാവർക്കുമായി പുനർവിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നാണു പ്രകടനപത്രികയിൽ പറയുന്നത്. ഇതിനെ വളച്ചൊടിച്ചു കള്ളം പറയുകയാണു മോദി.
ഹിന്ദു–മുസ്‌ലിം പരാമർശം പ്രകടനപത്രികയിൽ കാണിച്ചു തരാൻ മോദിയെ കോൺഗ്രസ് വെല്ലുവിളിച്ചു.
മൻമോഹൻസിങ് 2006ൽ രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് അഭിപ്രായപ്പെട്ടെന്നുകൂടി ചൂണ്ടിക്കാണിച്ചാണു മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
English Summary:
Narendra Modi speak against congress
mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 4jdptig84fiuaksq3ocln4v5cf mo-politics-parties-congress mo-politics-leaders-narendramodi
Source link