ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: പാക്കിസ്ഥാന് മിസൈൽ നിർമാണസാമഗ്രികൾ വിതരണം ചെയ്ത ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. മൂന്നു ചൈനീസ് കമ്പനികൾക്കും ഒരു ബെലാറൂസ് കമ്പനിക്കുമാണു വിലക്കേർപ്പെടുത്തിയത്. പാക്കിസ്ഥാന്റെ ദീർഘദൂര മിസൈൽ പദ്ധതികൾക്കായാണ് കമ്പനികൾ യുദ്ധ അനുബന്ധ ഉപകരണങ്ങൾ നൽകിയത്.
ചൈനീസ് കമ്പനികളായ സിയാൻ ലോംഗ്ദെ ടെക്നോളജി ഡെവലപ്മെന്റ്, ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ്, ബെലാറൂസിൽനിന്നുള്ള മിൻസ്ക് വീൽ ട്രാക്ടർ പ്ലാന്റ് എന്നീ കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തിയത്.
Source link