Site icon onlinekeralanews.com

വാർണറുടെ ഭാര്യയുടെ സ്വകാര്യ ചിത്രം; ആ പേര് കേട്ടതും അഭിമുഖത്തിൽ നിയന്ത്രണം വിട്ട് മുൻ ഓസീസ് സ്പിൻ ഇതിഹാസം


സിഡ്നി: മുൻ ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ സ്റ്റുവർട്ട് മക്ഗില്ലും പോഡ്കാസ്റ്റ് അവതാരകൻ ആൻഡ്രൂ മെൻസെലും തമ്മിൽ അഭിമുഖത്തിനിടെ തർക്കം. ക്രിക്കറ്റ് അൺഫിൽറ്റേർഡ് എന്ന അഭിമുഖ ചിത്രീകരണത്തിനിടെയാണ് സംഭവം. ഡേവിഡ് വാർണറുടെ ഭാര്യ കാൻഡിസ് വാർണറുമായി ബന്ധപ്പെട്ട പഴയൊരു വിവാദം പോഡ്കാസ്റ്റിനിടെ പരാമർശിച്ചതാണ് മക്ഗില്ലിനെ ചൊടിപ്പിച്ചത്. പണ്ടത്തെ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കുന്നത് താരങ്ങളെയും അവരുടെ കുടുംബങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് മക്ഗിൽ പറഞ്ഞു.
2018ൽ ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നതിനിടെ വാർണറുടെ ഭാര്യയ്ക്കുണ്ടായ മോശം പെരുമാറ്റങ്ങളെക്കുറിച്ച് അവതാരകൻ സംസാരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കളിക്ക് പുറത്തെ വലിയൊരു പോരാട്ടത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. റൺസിനും വിക്കറ്റിനും വേണ്ടിയുള്ള പോരാട്ടത്തിനപ്പുറം താരങ്ങളുടെ വ്യക്തിജീവിതത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് അന്ന് മൈതാനത്തെ ചൂടുപിടിപ്പിച്ചത്.


Source link
Exit mobile version