മൊഹാലി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിന് സീസണിലെ നാലാം ജയം. സ്പിന്നർമാരുടെ കരുത്തിൽ പഞ്ചാബ് കിംഗ്സിനെ ആദ്യം എറിഞ്ഞൊതുക്കിയ ഗുജറാത്ത് ശ്രദ്ധയോടെ ബാറ്റ് വീശി മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: പഞ്ചാബ് കിംഗ്സ് 142 (20). ഗുജറാത്ത് ടൈറ്റൻസ് 146/7 (19.1). ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കാര്യങ്ങൾ അനുകൂലമായില്ല. ഓപ്പണിംഗ് വിക്കറ്റിൽ 52 റണ്‍സ് എടുത്തശേഷമായിരുന്നു പഞ്ചാബ് തലകുത്തി വീണത്. പ്രഭ്സിംറൻ സിംഗ് (21 പന്തിൽ 35), ഹർപ്രീത് ബ്രാർ (12 പന്തിൽ 29) എന്നിവരാണ് പഞ്ചാബിന്റെ ടോപ് സ്കോറർമാർ.
ഗുജറാത്തിനു വേണ്ടി സ്പിന്നർമാരായ സായ് കിഷോർ നാലും നൂർ അഹമ്മദ് രണ്ടും റഷീദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഗുജറാത്തിനു വേണ്ടി ശുഭ്മാൻ ഗിൽ (29 പന്തിൽ 35), സായ് സുദർശൻ (34 പന്തിൽ 31), രാഹുൽ തെവാട്യ (18 പന്തിൽ 36 നോട്ടൗട്ട്) എന്നിവർ പോരാട്ടം നയിച്ചു. അവസാന ഓവറുകളിൽ തെവാട്യ നടത്തിയ ആക്രമണമാണ് ഗുജറാത്തിനെ ജയത്തിലെത്തിച്ചത്.
Source link