SPORTS

സ്പിൻ മന്ത്ര


മൊ​ഹാ​ലി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് സീ​സ​ണി​ലെ നാ​ലാം ജ​യം. സ്പി​ന്ന​ർ​മാ​രു​ടെ ക​രു​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ ആ​ദ്യം എ​റി​ഞ്ഞൊ​തു​ക്കി​യ ഗു​ജ​റാ​ത്ത് ശ്ര​ദ്ധ​യോ​ടെ ബാ​റ്റ് വീ​ശി മൂ​ന്ന് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: പ​ഞ്ചാ​ബ് കിം​ഗ്സ് 142 (20). ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് 146/7 (19.1). ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി​ല്ല. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 52 റ​ണ്‍​സ് എ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്നു പ​ഞ്ചാ​ബ് ത​ല​കു​ത്തി വീ​ണ​ത്. പ്ര​ഭ്സിം​റ​ൻ സിം​ഗ് (21 പ​ന്തി​ൽ 35), ഹ​ർ​പ്രീ​ത് ബ്രാ​ർ (12 പ​ന്തി​ൽ 29) എ​ന്നി​വ​രാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്കോ​റ​ർ​മാ​ർ.

ഗു​ജ​റാ​ത്തി​നു വേ​ണ്ടി സ്പി​ന്ന​ർ​മാ​രാ​യ സാ​യ് കി​ഷോ​ർ നാ​ലും നൂ​ർ അ​ഹ​മ്മ​ദ് ര​ണ്ടും റ​ഷീ​ദ് ഖാ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഗു​ജ​റാ​ത്തി​നു വേ​ണ്ടി ശു​ഭ്മാ​ൻ ഗി​ൽ (29 പ​ന്തി​ൽ 35), സാ​യ് സു​ദ​ർ​ശ​ൻ (34 പ​ന്തി​ൽ 31), രാ​ഹു​ൽ തെ​വാ​ട്യ (18 പ​ന്തി​ൽ 36 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ പോ​രാ​ട്ടം ന​യി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ തെ​വാ​ട്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ഗു​ജ​റാ​ത്തി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.


Source link

Related Articles

Back to top button