ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
നിങ്ങളുടെ മൊത്തവരുമാനം താഴെപ്പറയുന്ന അടിസ്ഥാന കിഴിവിനു മുകളിലാണെങ്കിൽ ആദായനികുതി റിട്ടേണുകൾ നിർബന്ധമായും ഫയൽ ചെയ്യണം. നിങ്ങൾ:- 1. 60 വയസിനു താഴെയാണെങ്കിൽ: മൊത്തവരുമാനം 2.5 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ 2. 60 വയസിനും 80 വയസിനും ഇടയ്ക്കാണെങ്കിൽ: മൊത്ത വരുമാനം 3 ലക്ഷം രൂപയ്ക്കു മുകളിൽ 3. 80 വയസിനു മുകളിലാണെങ്കിൽ: മൊത്തവരുമാനം 5 ലക്ഷം രൂപയ്ക്കു മുകളിൽ കൂടാതെ നിങ്ങൾക്ക് ആദായനികുതിയുടെ റീഫണ്ട് ലഭിക്കാനുണ്ടെങ്കിൽ 4. നിങ്ങൾ ലോണിനോ വിസയ്ക്കോ അപേക്ഷിക്കുന്നുണ്ടെങ്കിൽ 5. നിങ്ങൾക്കു വിദേശരാജ്യത്ത് സ്വത്തുക്കളുണ്ടെങ്കിൽ 6. നിങ്ങൾക്കു വിദേശരാജ്യത്തുനിന്നു വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ 7. നികുതിദായകൻ കന്പനിയോ ഫേമോ ആണെങ്കിൽ 8. നിങ്ങൾക്കു ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ നഷ്ടമോ മൂലധനനഷ്ടമോ ഉണ്ടായിട്ടുണ്ടെങ്കിൽ നിർദേശിച്ചിരിക്കുന്ന തീയതിക്കുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ നഷ്ടം അടുത്ത വർഷത്തേക്കു ക്യാരിഫോർവേർഡ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. മേൽപ്പറഞ്ഞ കാരണങ്ങൾ കൂടാതെ താഴെപ്പറയുന്ന 7 നിബന്ധനകളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്കു ബാധകമായാൽ തീർച്ചയായും നിങ്ങൾ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം. 1) ഏതെങ്കിലും ബാങ്കിലെ ഒന്നോ അതിലധികമോ ആയ കറന്റ് അക്കൗണ്ടുകളിൽ കൂടി ഒരു കോടി രൂപയിൽ കൂടുതൽ രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ (ബാലൻസ് അല്ല ഉദ്ദേശിക്കുന്നത്) 2) ഏതെങ്കിലും ബാങ്കുകളിലെ ഒന്നോ അതിലധികമോ സേവിംഗ്സ് അക്കൗണ്ടുകളിലായി 50 ലക്ഷം രൂപയോ അതിലധികമോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ 3) വിദേശയാത്രയ്ക്കായി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ 4) കഴിഞ്ഞ സാന്പത്തികവർഷത്തിൽ (23-24) കറന്റ് ചാർജ് ഇനത്തിൽ 1 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ 5) 60 വയസിൽ താഴെയുള്ള ആളായിരിക്കുകയും 25,000 രൂപയോ അതിൽ കൂടുതലോ ഉള്ള തുക സ്രോതസിൽ നികുതിയായി പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ എന്നാൽ, നിങ്ങൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ പ്രസ്തുത തുക 50,000 രൂപയ്ക്കു മുകളിലാണു സ്രോതസിൽ നികുതിയായി പിടിക്കേണ്ടത്
6) നിങ്ങൾ ഏതെങ്കിലും ബിസിനസ് നടത്തുന്നുണ്ടെങ്കിൽ അതിന്റെ വാർഷിക വിറ്റുവരവ് 50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ നിങ്ങൾ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം. 7) നിങ്ങൾ ഒരു പ്രഫഷണലാണെങ്കിൽ 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരവുണ്ടെങ്കിൽ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതുണ്ട്. അവസാന തീയതി സ്രോതസിൽ നികുതി കളക്ട് ചെയ്തവരുടെ (ടിഡിഎസ്) റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 മേയ് മാസം 15നും നികുതി പിടിച്ചവരുടെ (ടിഡിഎസ്) റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31നും ആയിരിക്കേ രണ്ടാമത്തെ ആഴ്ച തുടങ്ങിയുള്ള ദിവസങ്ങളിൽ റിട്ടേണ്‍ ഫയൽ ചെയ്യുന്നതാണ് ഉത്തമം. വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ബോഡി ഓഫ് ഇൻഡിവിഡ്വൽസും എഒപിയും ഓഡിറ്റ് ആവശ്യമില്ലെങ്കിൽ ജൂലൈ 31നു മുന്‍പ് റിട്ടേണുകൾ ഫയൽ ചെയ്യണം. ഓഡിറ്റ് ആവശ്യമുള്ള എല്ലാ നികുതിദായകരും (ബിസിനസ്/പ്രഫഷൻ കന്പനികൾ ഉൾപ്പെടെ) ഒക്ടോബർ 31നു മുന്‍പ് റിട്ടേണുകൾ ഫയൽ ചെയ്യണം. ഇവരുടെ ഓഡിറ്റ് റിപ്പോർട്ട് സെപ്റ്റംബർ 30നു മുന്‍പ് ഫയൽ ചെയ്യണം. ട്രാൻസ്ഫർ പ്രൈസിംഗ് ഉൾപ്പെട്ടിട്ടുള്ള നികുതിദായകർ നവംബർ 30നു മുന്‍പാണു റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. റിട്ടേണുകൾ ബിലേറ്റഡായി ഫയൽ ചെയ്യനും റിവൈസ് ചെയ്തു ഫയൽ ചെയ്യാനും 2024 ഡിസംബർ 31 വരെ സമയമുണ്ട്. റിട്ടേണ്‍ ഫോം ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ കൂടാതെ ഏഴു തരം റിട്ടേണ്‍ ഫോമുകളാണു നോട്ടിഫൈ ചെയ്തിരിക്കുന്നത്. അവ ഐടിആർ 1 മുതൽ ഐടിആർ 7 വരെയാണ്. ഓരോ നികുതിദായകനും അവരുടെ സ്റ്റാറ്റസ് അനുസരിച്ചും വരുമാനത്തിന്റെ സ്വഭാവം അനുസരിച്ചും യോജിച്ച റിട്ടേണ്‍ ഫോമുകൾ തെരഞ്ഞെടുക്കണം. അവ ഓരോന്നിനും നിർദേശിക്കപ്പെട്ടിരിക്കുന്ന അവസാന തീയതിക്കു മുന്‍പായി ഫയൽ ചെയ്യുകയും വേണം. നിശ്ചിത തീയതി കഴിഞ്ഞാൽ പിന്നീട് പലിശയും പെനാൽറ്റിയും അടയ്ക്കേണ്ടതായി വരും. മുകളിൽ സൂചിപ്പിച്ചിരിക്കുന്നതിൽ ഏതെങ്കിലും വ്യവസ്ഥ ബാധകമായിട്ടുള്ള ഇന്ത്യയിലെ നികുതിദായകൻ റിട്ടേണുകൾ ഫയൽ ചെയ്യാൻ ബാധ്യസ്ഥനാണ്. (തുടരും)

Source link