പ്രകൃതിദത്ത റബറിന് രക്ഷയില്ല

ഏഷ്യൻ റബർ തിരിച്ചുവരവിനു ശ്രമം തുടരുന്നു, കേരളത്തിൽ ഷീറ്റ് വില ഇടിഞ്ഞു. വിയറ്റ്നാമിലെ കുരുമുളകുക്ഷാമം ആഗോള ഉത്പന്നവില വരും മാസങ്ങളിൽ ഉയർത്തും. ഏലം റീ പൂളിംഗിന് നിയന്ത്രണം, ലേലത്തിൽ അനുകൂല തരംഗം ഉത്പാദകർ പ്രതീക്ഷിക്കുന്നു. വെളിച്ചെണ്ണ ചൂടുപിടിച്ചു. സ്വർണത്തിനു പുതിയ സർവകാല റിക്കാർഡ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായത് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറാൻ ഇടയാക്കി. ബാരലിന് ഒറ്റയടിക്കു മൂന്നു ഡോളർ ഉയർന്നു. ഇറാനിലെ പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം തടസപ്പെടുത്തുമോയെന്ന ആശങ്ക, വിലക്കയറ്റത്തിനു വേഗം പകരുന്നു. അസംസ്കൃത എണ്ണയിൽനിന്നു നിർമിക്കുന്ന സിന്തറ്റിക് റബർ വില ഇതിന്റെ ചുവടുപിടിച്ച് ഉയർന്നെങ്കിലും പ്രകൃതിദത്ത റബറിന് ഈയവസരത്തിലും മുന്നേറാനായില്ല. പ്രതികൂല സൂചനകൾ ചൈനയിലെ റബർ ഉത്പാദനമേഖലകളിലെ മെച്ചപ്പെട്ട കാലാവസ്ഥയും മറ്റു ചില ഉത്പാദക രാജ്യങ്ങളിൽ ടാപ്പിംഗ് ചെറിയ അളവിൽ പുനരാരംഭിച്ച വിവരവും റബർ അവധിവ്യാപാരത്തിൽ വിൽപ്പന സമ്മർദത്തിനു കാരണമായി. പുതിയ റബർ ലഭ്യത മിതമായ തോതിൽ മാസാവസാനം ലഭിക്കുമെന്ന സൂചനയാണു ചൈനയിൽനിന്നു ലഭിക്കുന്നത്. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിലും സിംഗപ്പുർ വിപണിയിലും നിക്ഷേപകർ പുതിയ ബാധ്യതകളിൽനിന്നും അൽപ്പം വിട്ടുനിന്നു, ചൈനീസ് മാർക്കറ്റിലും റബർ തളർച്ചയിലാണ്. അതേസമയം, കേരളത്തിൽ ഷീറ്റുക്ഷാമം നിലനിന്നതിനാൽ വില ഉയരുമെന്ന് കാർഷികമേഖല പ്രതീക്ഷിച്ചെങ്കിലും വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകൾ കരുത്തുചോർത്തി. നാലാം ഗ്രേഡ് 18,400ൽനിന്ന് 17,900 രൂപയായി. അഞ്ചാം ഗ്രേഡ് 17,400 രൂപയിലും ഒട്ടുപാൽ 11,200ലും ലാറ്റക്സ് 12,000 രൂപയിലും ക്ലോസിംഗ് നടന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭ്യമായെങ്കിലും ഇതു ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാഹചര്യമൊരുക്കില്ല. മുളകിനു നല്ലകാലം ആഗോള വിപണിയിൽ വിയറ്റ്നാം കുരുമുളകിന്റെ ലഭ്യത വരുംമാസങ്ങളിൽ ചുരുങ്ങുമെന്ന റിപ്പോർട്ടുകൾ ഇറക്കുമതി രാജ്യങ്ങളിൽ ആശങ്ക പരത്തുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കുരുമുളകിനായി വിയറ്റ്നാമിനെയാണു മുഖ്യമായും ആശ്രയിക്കുന്നത്. പുതിയ സാഹചര്യത്തിൽ അവർ മറ്റു രാജ്യങ്ങളിലേക്കു തിരിയാൻ നിർബന്ധിതരാകും. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചുരുങ്ങുമെന്നത് ആഭ്യന്തര വിലയുയരാൻ അവസരമൊരുക്കും.
പ്രമുഖ വിപണികളിലേക്കുള്ള കുരുമുളകുവരവ് ശക്തമല്ല. കർഷകരും മധ്യവർത്തികളും വരുംമാസങ്ങളിലെ ഉയർന്ന വിലയെയാണ് ഉറ്റുനോക്കുന്നത്. ഉത്തരേന്ത്യൻ മസാല വ്യവസായികളും പൗഡർ യൂണിറ്റുകളും വാങ്ങലുകാരാണ്. കൊച്ചിയിൽ അണ്ഗാർബിൾഡ് 53,400 രൂപയിലാണ്. ഏലവില ഉയരും ഏലം റീ പൂളിംഗിനു കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതു വാങ്ങലുകാരെ നിരക്കുയർത്താൻ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് ഉത്പാദകർ. ഓഫ് സീസണായതിനാൽ വാങ്ങൽ താത്പര്യം ശക്തമായാൽ, ശരാശരിയിനങ്ങൾ 1800 രൂപയ്ക്കു മുകളിൽ ഇടംപിടിക്കും. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ സജീവമാണ്. നാളികേര കർഷകർ വിപണിയിൽ ഉണർവ് പ്രതീക്ഷിച്ചെങ്കിലും മില്ലുകാരുടെ തന്ത്രപരമായ നീക്കങ്ങൾ കൊപ്രയ്ക്കു തിരിച്ചടിയായി. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ സംഘടിതരായി വെളിച്ചെണ്ണവില ഉയർത്തിയതിന്റെ ചുവടുപിടിച്ചു കൊച്ചിയിൽ നിരക്ക് 15,100ലേക്കു കയറി. എന്നാൽ, കൊപ്രയ്ക്ക് 10,000 രൂപയിലെ കടന്പ മറികടക്കാനായില്ല. ആഭരണ വിപണികളിൽ സ്വർണവില വീണ്ടും തിളങ്ങി. പവൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 54,520 രൂപ വരെ മുന്നേറിയശേഷം ശനിയാഴ്ച 54,440 രൂപയിലാണ്. ആയിരത്തിനരികെ! മധ്യകേരളത്തിലെ ചെറുകിട വിപണികളിൽ കൊക്കോവരവ് പിന്നിട്ടവാരം ഉയർന്നു. ഉത്പന്നവില ഉയരുന്നതു മുൻനിർത്തി പുതിയ ചരക്ക് പരമാവധി വിറ്റുമാറാൻ കർഷകർ ഉത്സാഹിക്കുന്നുണ്ട്. ഉണക്കക്കൊക്കോ കിലോ 970 രൂപയായും പച്ച 400 രൂപയിലേക്കും അടുത്തു. ചോക്കലേറ്റ് വ്യവസായികളുടെ ആവശ്യാനുസരണം ചരക്ക് കൈമാറാൻ പല അവസരത്തിലും വ്യാപാരികൾ ക്ലേശിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോ അവധി വില ടണ്ണിന് 12,261 ഡോളർ വരെ ഉയർന്നു പുതിയ റിക്കാർഡ് സ്ഥാപിച്ചു.

Source link