ശുചിത്വമില്ല: പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിർത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്


മോ​സ്കോ: ശു​ചി​ത്വ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള അ​രി ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​മെ​ന്ന് റ​ഷ്യ​യു​ടെ മു​ന്ന​റി​യി​പ്പ്. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചി​ന് ക​പ്പ​ലി​ൽ എ​ത്തി​ച്ച അ​രി​യി​ൽ രാ​ജ്യാ​ന്ത​ര, റ​ഷ്യ​ൻ ശു​ചി​ത്വ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി റ​ഷ്യ​ൻ ഫെ​ഡ​റ​ൽ സ​ർ​വീ​സ് ഫോ​ർ വെ​റ്റ​റി​ന​റി ആ​ൻ​ഡ് ഫൈ​ലോ​സാ​നി​റ്റ​റി സ​ർ​വ​യ്‌​ല​ൻ​സ് അ​ഥോ​റി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ആ​രോ​ഗ്യ​സു​ര​ക്ഷാ ആ​ശ​ങ്ക​യു​ടെ പേ​രി​ൽ 2019ലും 2006​ലും റ​ഷ്യ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള അ​രി ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചി​രു​ന്നു.


Source link

Exit mobile version