WORLD

മാലദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്; മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ ഭാവി ജനം നിശ്ചയിക്കും


മാലെ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാലെദ്വീപ് ഇന്ന് (ഞായര്‍) പോളിങ് ബൂത്തിലേക്ക്. പ്രസിഡന്റ് മൊഹമ്മദ്‌ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ-ചൈനീസ് അനുകൂല നിലപാടുകളുടെ ഫലനിര്‍ണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. കാലങ്ങളായി ഇന്ത്യയോടു ചേര്‍ന്നു നില്‍ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടര്‍ന്നിരുന്നത്. എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്. ഇന്ത്യ-ചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്.


Source link

Related Articles

Back to top button