ഇനി മാത്യുവിന്റെ ഊഴം; ‘കപ്പ്’ അടിക്കാൻ കണ്ണൻ വരുന്നു; ടീസർ
മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കപ്പ് ടീസര്‍ എത്തി. ഓം ശാന്തി ഓശാന, ഒരു സെക്കൻഡ് ക്ലാസ് യാത്ര, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ അസോഷ്യേറ്റ് ആയി പ്രവർത്തിച്ച സഞ്ജു സാമുവലിന്റെ ആദ്യ സംവിധാന സംരംഭം ബാഡ്മിന്റൻ കളിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി ആണ് ചിത്രം നിർമിക്കുന്നത്. അൽഫോൻസ് പുത്രനാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ മലയോര കുടിയേറ്റ പ്രദേശമായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഇടുക്കിയിൽ നിന്ന് ബാഡ്മിന്റണിലൂടെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന യുവാവിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക, ഒളിംപിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിന്റെ ലക്ഷ്യം. അതിനായുള്ള അവന്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്.
ചിത്രത്തിലൂടെ പുതുമുഖ നായികയെ കൂടി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. നിർമാതാവ് ഷിബു തമീൻസിന്റെ മകൾ റിയയാണ് ആ പുതിയ താരം. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, ജൂഡ് ആന്റണി, ആനന്ദ് റോഷൻ, തുഷാര, അനിഖ സുരേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
സഞ്ജു സാമുവലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം, ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ, എഡിറ്റർ റെക്സൻ ജോസഫ്, സംഗീതം ഷാൻ റഹ്മാൻ, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, മേക്കപ്പ് ജിതേഷ് പൊയ, വരികൾ മനു മഞ്ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രഞ്ജിത്ത് മോഹൻ, മുകേഷ് വിഷ്ണു, പിആർഒ വാഴൂർ ജോസ്. ഓൺലൈൻ പിആർഒ ഒബ്സ്ക്യൂറ.
Source link