വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ 5,000 നക്ഷത്ര ആമകൾ | 5000 Red eared slider turtles found abandoned at chennai Airport | National News | Malayalam News | Manorama News
വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ 5,000 നക്ഷത്ര ആമകൾ
മനോരമ ലേഖകൻ
Published: April 21 , 2024 06:53 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ചെന്നൈ∙ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ നിന്ന് 5,000 നക്ഷത്ര ആമകളെ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. വെള്ളി രാത്രിയെത്തിയ ബാൾട്ടിക് എയർ വിമാനത്തിലെ യാത്രക്കാരന്റെ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് കസ്റ്റംസും സിഐഎസ്എഫും നടത്തിയ പരിശോധനയിലാണു ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയത്.
ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്. മലേഷ്യയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
English Summary:
5000 Red eared slider turtles found abandoned at chennai Airport
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-auto-chennaiairport mo-news-world-countries-india-indianews mo-environment-turtle 43bmo2kp6100nica8jrs54ra7r mo-news-common-chennainews
Source link