മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവ സെമി ഫൈനലിൽ. രണ്ടാം പ്ലേ ഓഫ് എലിമിനേറ്ററിൽ ഗോവ 2-1ന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. നോഹ് സഡൗയി (36’), ബ്രെണ്ടൻ ഫെർണാണ്ടസ് (45’) എന്നിവരാണ് ഗോവയ്ക്കുവേണ്ടി ഗോൾ നേടിയത്. ലാസർ സിർകോവിച്ചിന്റെ (45+4’) വകയായിരുന്നു ചെന്നൈയിന്റെ ഗോൾ.
സെമിയിൽ മുംബൈ സിറ്റി എഫ്സിയാണ് ഗോവയുടെ എതിരാളികൾ. 24നാണ് ആദ്യപാദ സെമി. 23ന് നടക്കുന്ന ആദ്യസെമിയിൽ ഒഡീഷ എഫ്സി മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. 28, 29 തീയതികളിലാണ് രണ്ടാംപാദ സെമി ഫൈനൽ.
Source link