തിരുവനന്തപുരം: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കു നോട്ടീസ് അയയ്ക്കുന്നത് കെൽട്രോണ്‍ നിർത്തിവച്ചു. സർക്കാർ പണം നൽകാത്തതാണ് കാരണം. തപാൽ നോട്ടീസിനു പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോൾ അയയ്ക്കുന്നത്. ഇതുവരെ 339 കോടി രൂപയുടെ നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ 62.5 കോടി രൂപ മാത്രമാണ് ഖജനാവിലേക്ക് എത്തിയതെന്നാണ് വിവരം. ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയായിരുന്നു എഐ കാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ഐഐ കാമറ പദ്ധതി 10 മാസം പിന്നിടുന്പോഴും പ്രതിസന്ധിയിൽ തന്നെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂണ്‍ അഞ്ചിനു ഗതാഗത നിയമലംഘനങ്ങൾക്കു പിഴയീടാക്കാൻ തുടങ്ങിയപ്പോൾ പ്രതിമാസ നിയമലംഘനങ്ങൾ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര ലക്ഷം വരെയായി വർധിച്ചിട്ടുണ്ട്. പ്രതിവർഷം 25 ലക്ഷം നോട്ടീസ് അയയ്ക്കണമെന്നായിരുന്നു കെൽട്രോണുമായുള്ള സർക്കാരിന്റെ കരാർ. ഈ മാസം ആദ്യത്തോടെ അയച്ച നോട്ടീസുകളുടെ എണ്ണം 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസ് അയയ്ക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോണ്‍ സർക്കാരിനു കത്തും നൽകി. എന്നാൽ സർക്കാർ ഇതേവരെ മറുപടി നൽകിയില്ല.
പേപ്പർ വാങ്ങാൻ പോലും പണമില്ലെന്നു കാണിച്ച് ഗതാഗത കമ്മീഷണർക്ക് കത്ത് നൽകിയശേഷമാണ് നോട്ടീസ് അയയ്ക്കുന്നതു കെൽട്രോണ്‍ നിർത്തിയത്. ഇപ്പോൾ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലിലേക്ക് ഇ ചെല്ലാൻ മാത്രം അയയ്ക്കും. പക്ഷേ, മോസേജ് മാത്രം വന്നാൽ ആരും പിഴ അടക്കാറില്ല. പിഴ അടയ്ക്കാത്തവർക്കെതിരേ കർശനമായ നടപടികൾ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്റെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല. 339 കോടി രൂപ ഈടാക്കാനുള്ള നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയതെങ്കിലും നോട്ടീസ് അയച്ചിട്ടും നിയമലംഘകർ അടച്ചത് 62.5 കോടി രൂപ മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ ചെല്ലാൻ മാത്രം അയച്ചുതുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞിരിക്കുകയാണ്.

Source link