സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന സുപ്രീംകോടതി വിധിക്കു കടകവിരുദ്ധമാണെന്ന് മുൻ കേന്ദ്രമന്ത്രിയും പ്രമുഖ നിയമവിദഗ്ധനുമായ കപിൽ സിബൽ. ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളെ തെരഞ്ഞെടുപ്പ് റാലികളിൽ ന്യായീകരിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തീർത്തും തെറ്റാണെന്നും സിബൽ പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മൗനം പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. സുതാര്യതയ്ക്കുവേണ്ടിയാണ് ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചതെന്നും അവർ പറയുന്നു.
സുപ്രീംകോടതി പറഞ്ഞതിനു നേർവിപരീതമാണിത്. ഇലക്ടറൽ ബോണ്ട് പദ്ധതി സുതാര്യമല്ലെന്നും സുതാര്യമല്ലാത്ത രീതിയിലാണു കൊണ്ടുവന്നതെന്നും ഭരണഘടനാവിരുദ്ധമാണെന്നുമാണു സുപ്രീംകോടതി പറഞ്ഞത്- രാജ്യസഭാ എംപിയായ കപിൽ സിബൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിനായി ബിജെപിക്ക് ആവശ്യത്തിലധികം പണമുണ്ട്. പക്ഷേ തോൽക്കുന്പോൾ പണം ആവശ്യമാണെന്ന് അവർക്കറിയാം. തെരഞ്ഞെടുപ്പു തോൽവി മുന്നിൽ കാണുന്നതാണ് ബിജെപി അഭിമുഖീകരിക്കുന്ന പ്രശ്നമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിലക്കയറ്റം തടയാൻ ഇതേവരെ ഒന്നും ചെയ്യാതിരുന്ന കേന്ദ്രസർക്കാർ, തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പയർ വർഗങ്ങൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത് തെരഞ്ഞെടുപ്പിൽ നഷ്ടം വരാതിരിക്കാനാണെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.

Source link