ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ, ഫെബ്രുവരിയിൽ സുപ്രീംകോടതി റദ്ദാക്കിയ പദ്ധതിയിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് മന്ത്രി സമ്മതിച്ചു. ഭരണഘടനാവിരുദ്ധമായ ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ കേന്ദ്രസർക്കാർ പുനഃപരിശോധന ആവശ്യപ്പെടുമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു നിർമല വ്യക്തമാക്കി. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തിയശേഷമാകും പുതുതായി ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവരുക. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നതിന് എന്താണു ചെയ്യേണ്ടതെന്ന് നോക്കേണ്ടതുണ്ട്. പ്രാഥമികമായി സുതാര്യത നിലനിർത്തുകയും കള്ളപ്പണത്തിന്റെ സാധ്യത പൂർണമായും ഇല്ലാതാക്കുകയും ചെയ്യണമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി വിശദീകരിച്ചു. എല്ലാവർക്കും യഥേഷ്ടം രാഷ്ട്രീയപാർട്ടികൾക്കു സംഭാവന ചെയ്യാവുന്നതായിരുന്നു സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി. ദാതാക്കളുടെ പേരുകൾ രഹസ്യമാക്കി വച്ചതിലൂടെ സുതാര്യത ഇല്ലാതായെന്നും പൗരന്റെ അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് ബോണ്ടുകൾ വാങ്ങിയവരുടെയും അതു പണമാക്കിയ പാർട്ടികളുടെയും വിശദാംശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പു കമ്മീഷനും പ്രസിദ്ധീകരിച്ചത്. 2018-ൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകൾ പദ്ധതിയനുസരിച്ച് കോർപറേറ്റ് കന്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് 100 ശതമാനം നികുതിയിളവ് നൽകിയിരുന്നു. ഇന്ത്യൻ ഉപസ്ഥാപനങ്ങൾ വഴി വിദേശ സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾക്കും മുഴുവൻ നികുതിയിളവ് നൽകിയതും വിവാദമായി. അഴിമതി നിയമപരമാക്കിയ വൻ കൊള്ളയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നായിരുന്നു ആക്ഷേപം. ആദായനികുതി വകുപ്പ്, ഇഡി, സിബിഐ തുടങ്ങിയ ഏജൻസികൾ നോട്ടീസ് നൽകിയും കേസെടുത്തും ഭീഷണിപ്പെടുത്തിയുമാണ് കോടിക്കണക്കിനു രൂപ പലരും ബിജെപിക്ക് സംഭാവന നൽകിയതെന്ന് പിന്നീട് പുറത്തുവന്ന രേഖകൾ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കരാറുകൾ നൽകിയ കന്പനികൾ ബിജെപിക്ക് സംഭാവന നൽകിയതു കൈക്കൂലിയും പച്ചയായ അഴിമതിയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഷ്ടത്തിലുള്ള നിരവധി കന്പനികൾ വൻതുക സംഭാവന നൽകിയതിനു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ഉണ്ടായെന്നതും നിഷേധിക്കാനായിട്ടില്ല.

Source link