BUSINESS

സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിങ്ങുമായി മലബാർ എയ്ഞ്ചൽ നെറ്റ്‌വർക്

സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിങ്ങുമായി മലബാർ എയ്ഞ്ചൽ നെറ്റ്‌വർക്- Malabar Angel Network with funding for startups | Manorama News | Manorama Online

സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിങ്ങുമായി മലബാർ എയ്ഞ്ചൽ നെറ്റ്‌വർക്

മനോരമ ലേഖകൻ

Published: April 20 , 2024 11:05 AM IST

1 minute Read

കൊച്ചി∙ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഫണ്ടിങ് നൽകാനായി മലബാർ എയ്ഞ്ചൽ നെറ്റ്‌വർക് (മാൻ) രൂപീകരിച്ചു. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചാണ് പ്രവർത്തനം.
കേരളത്തിലെ സ്റ്റാർട്ടപ് കമ്പനികളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും അപേക്ഷകർ എത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിനു പുറത്തുള്ള ഒട്ടേറെ കമ്പനികൾക്ക് ഫണ്ട് നൽകിയിരുന്നു. കണ്ണൂർ ആസ്ഥാനമായ ‘മാൻ’ സ്ഥാപകർ പി.കെ.ഗോപാലകൃഷ്ണൻ, ശൈലെൻ സഗുണൻ, കെ.സുഭാഷ്ബാബു എന്നിവരാണ്. മലബാർ ഇന്നവേഷൻ സോൺ എന്ന പേരിൽ ഇൻക്യുബേഷൻ സെന്ററും കണ്ണൂരിൽ നടത്തുന്നു.

English Summary:
Malabar Angel Network with funding for startups

mo-educationncareer-kerala-startup-mission 2g4ai1o9es346616fkktbvgbbi-list 6v2aejb4jke0olmh6pgb2oc70t rignj3hnqm9fehspmturak4ie-list mo-business-startup mo-business-fundallocation mo-business


Source link

Related Articles

Back to top button