ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് നീട്ടിവെച്ചു. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. ഈ വര്‍ഷാവസാനത്തേക്ക് സന്ദര്‍ശനം പുനഃക്രമീകരിക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി.ഏപ്രില്‍ 21, 22 തീയതികളിലായിരുന്നു മസ്‌ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രില്‍ പത്തിന് മസ്‌ക് എക്‌സില്‍ കുറിച്ചത്.
Source link