അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിർമല; Nirmala Sitharaman says Electoral Bonds will be revived if BJP is elected to power | National News | Malayalam News | Manorama News
‘അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും’: സുതാര്യത ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ
ഓൺലൈൻ ഡെസ്ക്
Published: April 20 , 2024 09:41 AM IST
1 minute Read
നിർമല സീതാരാമൻ (File Photo: Rahul R Pattom / Manorama)
ന്യൂഡൽഹി∙ അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം.
‘‘സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയും. സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ സമ്പദ്‍വ്യവസ്ഥയുടെ അവസ്ഥ വലിയ ചർച്ചയാകും. പണപ്പെരുപ്പം പിടിച്ചുനിർത്താൻ സാധിച്ചു. പ്രതിപക്ഷം അഴിമതിക്കാരാണ്. വടക്കു–തെക്ക് വിവേചനമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. ദ്രാവിഡ പാർട്ടികൾ ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.’’– നിർമല പറഞ്ഞു.
ഫെബ്രുവരി 15നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു വിരുദ്ധമാണ് ഇലക്ടറൽ ബോണ്ടുകളുടെ ഘടനയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
English Summary:
Nirmala Sitharaman says Electoral Bonds will be revived if BJP is elected to power
5iqkqdueo3kl5dodfh5742dq9v mo-politics-leaders-nirmalasitharaman 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-electoralbond
Source link