SPORTS
കോട്ടയത്തിന് ഇരട്ട ജയം
പാലക്കാട്: 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം കോട്ടയത്തിന് ഇരട്ടജയം. ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും കോട്ടയം കാസർഗോഡിനെ കീഴടക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 62-17നും പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ 33-9നുമായിരുന്നു കോട്ടയത്തിന്റെ ജയം. ആണ്‍കുട്ടികളുടെ മറ്റൊരു മത്സരത്തിൽ കൊല്ലം 61-28ന് വയനാടിനെ തോൽപ്പിച്ചു.
Source link