ദുബായ്: ദിവസങ്ങളായി തുടർന്ന കനത്തെ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ യുഎഇയിൽ മൂന്നു മരണം. വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ടു സ്ത്രീകൾ ശ്വാസംമുട്ടി മരിച്ചതായി ഫിലിപ്പീൻസ് കുടിയേറ്റ തൊഴിലാളി വകുപ്പ് പ്രസ്താവനയിൽ അറിയിയിച്ചു. വാഹനം റോഡ് വക്കിലെ കുഴിയിൽ വീണ് മറ്റൊരൊളും മരിച്ചു. യുഎഇ അധികൃതർ കൃത്യമായ കണക്ക് പരസ്യമാക്കിയിട്ടില്ല എന്നതിനാൽ പ്രകൃതിക്ഷോഭത്തിൽ എത്രപേർ മരിച്ചു എന്നതിൽ വ്യക്തതയില്ല. ചൊവ്വാഴ്ച അവസാനിച്ച 24 മണിക്കൂറിൽ 142 മില്ലിമീറ്റർ മഴയാണ് ദുബായിൽ ലഭിച്ചത്.
സമീപ മേഖലയായ ഒമാനിലും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. മഴയെത്തുടർന്നുള്ള അപകടങ്ങളിൽ 21 പേർ കൊല്ലപ്പെട്ടതായി ഒമാൻ ഭരണകൂടം അറിയിച്ചു.
Source link