കഡിയം ഗംഭീരൻ, കാലുമാറ്റം കഠിനം | Telangana | Loksabha Elections 2024 | India News | Bharat Rashtra Samithi (BRS) | Malayalam News | Malayalam News | Manorama Online | Manorama News | Telangana former depty chief minister kadiyam srihari campaigning for his daughter Kavya
കഡിയം ഗംഭീരൻ, കാലുമാറ്റം കഠിനം
മനോജ് മാത്യു
Published: April 20 , 2024 04:29 AM IST
1 minute Read
തെലങ്കാന മുൻ ഉപമുഖ്യമന്ത്രി കഡിയം ശ്രീഹരി കാലുമാറിയത് സ്ഥാനാർഥിയായ മകൾക്കൊപ്പം
ഡോ. കഡിയം കാവ്യ (നടുവിൽ) പിതാവ് കഡിയം ശ്രീഹരിക്കൊപ്പം വാറങ്കൽ ഘൻപുർ ഗാർഡനിലെ സമ്മേളന വേദിയിൽ. സീറ്റ് ലഭിക്കാതെ പോയ കോൺഗ്രസ് നേതാവ് സിംഗപുരം ഇന്ദിര സമീപം. ചിത്രം:ഇ.വി ശ്രീകുമാർ / മനോരമ
ഹൈദരാബാദ് ∙ രണ്ട് എയർ കൂളറുകൾ കാറ്റു വീശിയിട്ടും ഘൻപുർ പല്ലഗുട്ടയിലെ ഇആർഎൽ ഗാർഡൻസിലെ വേദിയിലുള്ളവർ വിയർത്തൊലിക്കുകയാണ്. നേതാക്കൾ നിറഞ്ഞ വേദിയിലിരുന്നു ഡോ. കഡിയം കാവ്യ ടർക്കി ടവൽ കൊണ്ടു മുഖം അമർത്തിത്തുടച്ചു. അപ്പോഴും കാവ്യയുടെ പിതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരി ഗാംഭീര്യത്തോടെ പ്രസംഗം തുടരുകയായിരുന്നു. മാർച്ച് 29 വരെ ബിആർഎസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു സിറ്റിങ് എംഎൽഎ കൂടിയായ ശ്രീഹരി. മകൾ ഡോ. കാവ്യയെ ബിആർഎസ് വാറങ്കലിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
പിന്നീടു ബിആർഎസ് നേതൃത്വത്തെ ഞെട്ടിച്ചു ശ്രീഹരി കോൺഗ്രസിൽ ചേർന്നു. ഡോ.കാവ്യ വാറങ്കലിലെ കോൺഗ്രസ് സ്ഥാനാർഥിയായി. പകച്ചുപോയ ബിആർഎസ് ഒടുവിൽ, ഹനംകൊണ്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എം.സുധീർ കുമാറിനെ കളത്തിലിറക്കി. അരൂരി രമേഷാണു ബിജെപി സ്ഥാനാർഥി.
ശ്രീഹരി മനോരമയോട്
Q ബിആർഎസ് വിടാൻ കാരണം
a ഒരേയൊരു കാരണമേയുള്ളൂ. കെസിആറിനു സ്വന്തം പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. ടീം വർക്കിലും വിശ്വസിച്ചില്ല. ആരെങ്കിലും ഉയർന്നു വന്നാൽ ചവിട്ടിത്താഴ്ത്തും. പിന്നെ, അഴിമതിയും.
Q എന്തുകൊണ്ടു കോൺഗ്രസ്
aനരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന പോലും മാറ്റിയെഴുതും. മതനിരപേക്ഷത തകരും. ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനു മാത്രമേ കഴിയൂ. അതാണു കോൺഗ്രസിൽ ചേരാൻ കാരണം.
mo-news-national-states-telangana mo-politics-parties-brs mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 3ag8vh3k1ci8bepdumfu1rf235 manoj-mathew mo-politics-elections-loksabhaelections2024
Source link