ലക്നോ ജയം
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 17 -ാം സീസണിൽ ലക്നോ സൂപ്പർ ജയ്ന്റ്സിന് നാലാം ജയം. ലക്നോ എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. സ്കോർ: ചെന്നൈ 176/6 (20). ലക്നോ 180/2 (19). ഒപ്പണർമാരായ കെ.എൽ. രാഹുലും (53 പന്തിൽ 82), ക്വിന്റൺ ഡി കോക്കും (43 പന്തിൽ 54) ലക്നോയ്ക്കു വേണ്ടി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന് 33 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. രചിൻ രവീന്ദ്ര മൊഹ്സിൻ ഖാന്റെ പന്തിൽ ഗോൾഡൻ ഡക്കായി. ഋതുരാജ് ഗെയ്ക്വാദിനും (13 പന്തിൽ 17) അധികനേരം തുടരാനായില്ല. ശിവം ദുബെ (3), സമീർ റിസ്വി (1) എന്നിവർ നിരാശപ്പെടുത്തി. 40 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും അടക്കം 57 റണ്‍സുമായി പുറത്താകാതെനിന്ന രവീന്ദ്ര ജഡേജയാണ് ചെന്നൈയെ താങ്ങിനിർത്തിയത്.
മൊയീൻ അലിയും (20 പന്തിൽ 30), അജിങ്ക്യ രഹാനെയും (24 പന്തിൽ 36) ചെറുത്തുനിൽപ്പ് നടത്തി. എം.എസ്. ധോണി ഒന്‍പത് പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 28 റണ്‍സുമായി പുറത്താകാതെനിന്നു.
Source link