WORLD
സ്‌ഫോടകവസ്തുവുമായി അജ്ഞാതന്‍ ഇറാന്‍ കോണ്‍സുലേറ്റിൽ; പാരീസ് പോലീസ് പിടികൂടി

ഫ്രാൻസ്: പാരീസിലെ ഇറാൻ കോൺസുലേറ്റിൽ സ്ഫോടകവസ്തുവുമായി പ്രവേശിച്ച് സ്വയം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അജ്ഞാതനെ പോലീസ് പിടികൂടി. ആരോ സ്‌ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ഫ്രഞ്ച് പോലീസ് കോൺസുലേറ്റ് വളയുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു.കോൺസുലേറ്റിൽ നിന്ന് പുറത്തുകടന്ന ഇയാൾക്കായി പോലീസ് സേന തിരച്ചിൽ നടത്തുകയും പിടികൂടുകയുമായിരുന്നു. ഇയാൾ യഥാർത്ഥത്തിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വച്ചിരുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
Source link