ഫഹദ് അയ്യ, നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ്: വിഘ്‌നേഷ് ശിവന്‍

ഫഹദ് അയ്യ, നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ്: വിഘ്‌നേഷ് ശിവന്‍ | Vignesh Shivan Aavesham

ഫഹദ് അയ്യ, നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ്: വിഘ്‌നേഷ് ശിവന്‍

മനോരമ ലേഖകൻ

Published: April 19 , 2024 04:26 PM IST

1 minute Read

ഫഹദ്, വിഘ്നേശ് ശിവൻ

ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ആവേശം’ സിനിമയെ വാനോളം പ്രശംസിച്ച് വിഘ്‌നേഷ് ശിവന്‍. ഫഹദ് ഫാസിലിനെയും സംവിധായകന്‍ ജിത്തു മാധവനേയും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനേയും മലയാള സിനിമയെയും ഒന്നടങ്കം വിഘ്‌നേഷ് അഭിനന്ദിക്കുന്നു.
‘‘ഔട്ട്‌സ്റ്റാന്‍ഡിങ് സിനിമ.. ഫാഫ അയ്യ നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ്.. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമ.. മലയാള സിനിമ എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോവുകയാണ്. ജിത്തു മാധവനും സുഷിന്‍ ശ്യാമിനും സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.’’–വിഘ്‌നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയിൽ രംഗ എന്ന ഗുണ്ട കഥാപാത്രമായി ഫഹദ് എത്തുന്നു. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കലക്‌ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. 

English Summary:
Vignesh Shivan Praises Avesham Movie

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-aavesham 17b4u3h33tsojucevr0mcj5d5n mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vigneshshivan


Source link
Exit mobile version