കീവ്‍: റഷ്യന്‍ ബോംബര്‍ വിമാനം വെടിവെച്ചിട്ടതായി യുക്രെയിന്‍ സൈന്യം. വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ റഷ്യയുടെ Tu-22M3 ബോംബറിനെ വെടിവെച്ചിട്ടുവെന്ന് ഉക്രൈൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റഷ്യ ഈ അവകാശവാദം നിഷേധിച്ചു. തകരാർ കാരണം വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് മോസ്കോയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റഷ്യയുടെ തെക്കൻ പ്രദേശമായ സ്റ്റാവ്‌റോപോളിലെ വിജനമായ പ്രദേശത്താണ് യുദ്ധവിമാനം തകർന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് ജീവനക്കാരെ വിമാനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായും നാലമത്തെയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രക്ഷപ്പെടുത്തിയ പൈലറ്റുമാരിൽ ഒരാൾ മരിച്ചതായി സ്റ്റാവ്‌റോപോൾ ഗവർണർ വ്‌ളാഡിമിർ വ്‌ളാഡിമിറോവ് പറഞ്ഞു.
Source link