റഷ്യയിൽ നിന്നും രാവിലെ എത്തി; വോട്ട് രേഖപ്പെടുത്തി വിജയ്; വിഡിയോ | Vijay Vote
റഷ്യയിൽ നിന്നും രാവിലെ എത്തി; വോട്ട് രേഖപ്പെടുത്തി വിജയ്; വിഡിയോ
മനോരമ ലേഖകൻ
Published: April 19 , 2024 01:24 PM IST
1 minute Read
ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വിജയ്
തമിഴ് സൂപ്പർതാരം വിജയ് വോട്ട് രേഖപ്പെടുത്തി. ‘ഗോട്ട്’ സിനിമയുടെ ചിത്രീകരണവുമായി റഷ്യയിലായിരുന്ന താരം അതിരാവിലെയാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ശേഷം ഉടൻ തന്നെ വോട്ട് െചയ്യാൻ കപലീശ്വരൻ നഗറിലെ നീലാങ്കരയിൽ എത്തുകയായിരുന്നു.
താരത്തെ നേരിൽ കാണാൻ വലിയ ജനത്തിരക്ക് ആണ് പോളിങ് ബൂത്തിൽ അനുഭവപ്പെട്ടത്. ജനങ്ങളുടെയും മീഡിയയുടെയും തിരക്കിനിടയിൽ ഏറെ പണിപ്പെട്ടാണ് വിജയ് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ശേഷം വിജയ് വോട്ട് രേഖപ്പെടുത്തുന്ന ആദ്യ ഇലക്‌ഷൻ കൂടിയായിരുന്നു ഇത്തവണത്തേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വരവ് ആകാംക്ഷയോടെയാണ് മാധ്യമങ്ങളും ജനങ്ങളും കണ്ടിരുന്നതും.
English Summary:
Vijay has arrived in Chennai from Russia to cast his vote in the first phase of the Parliamentary Election
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 1ddqjlred5qhsdnnls3of45lr5 mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list
Source link