BUSINESS

സ്വർണക്കടത്ത്: ഖജനാവി​ന് നഷ്ടം 3000 കോടി​യുടെ നി​കുതി

സ്വർണക്കടത്ത്: ഖജനാവി​ന് നഷ്ടം 3000 കോടി​യുടെ നി​കുതി​- 3000 crores tax loss to exchequer | Manorama News | Manorama Online

സ്വർണക്കടത്ത്: ഖജനാവി​ന് നഷ്ടം 3000 കോടി​യുടെ നി​കുതി

മനോരമ ലേഖിക

Published: April 19 , 2024 10:21 AM IST

1 minute Read

കൊച്ചി∙ സ്വർണവിലയിലെ വൻ വർധനയ്ക്കൊപ്പം ഇറക്കുമതി ചുങ്കത്തിലെ കൂത്തനെയുള്ള വർധനയും സ്വർണക്കടത്തിന്റെ തോത് ഉയരാൻ കാരണമാകുന്നതായി കണക്കുകൾ.  2004ൽ രണ്ടു ശതമാനമുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം നിലവിൽ 15% ആണ്.  നിയമപരമല്ലാതെ സ്വർണം കടത്തിയാൽ ഒരു കിലോഗ്രാമിൽ 10 ലക്ഷം രൂപയുടെ ലാഭം നേടാമെന്നതാണു കള്ളക്കടത്തുകാരെ ആകർഷിക്കുന്ന ഘടകം. സമാന്തര സ്വർണക്കച്ചവടം മൂലം സർക്കാർ ഖജനാവി​ലേക്ക് എത്താതെ പോകുന്നത് ഏകദേശം 3000 കോടി​ രൂപയുടെ നി​കുതി​യാണ്. 
 12.5% നികുതിയും 2.5% സെസും ചേർത്താണ് ഇറക്കുമതിച്ചുങ്കം ഈടാക്കുന്നത്. ഇതിനു പുറമേ 3% ജിഎസ്ടിയുമുണ്ട്. പ്രതി​വർഷം 800 മുതൽ 1000 ടൺ വരെ സ്വർണം നി​കുതി​യടച്ച് രാജ്യത്തേക്കു കൊണ്ടുവരുന്നതായാണു കണക്ക്. 

ഒരു കിലോഗ്രാം സ്വർണക്കട്ടിക്ക് ഇന്നത്തെ വില നികുതിയെല്ലാം ഉൾപ്പെടെ 75 ലക്ഷം രൂപയ്ക്കു മുകളിലാണ്. ഇതൊഴിവാക്കി കൊണ്ടുവന്നാൽ ലാഭം കുറഞ്ഞത് 10 ലക്ഷം രൂപയത്രെ.

 കേരളത്തിൽ ജിഎസ്ടി റജിസ്ട്രേഷനുള്ള 12,000 സ്വർണ വ്യാപാരികളുടെ വാർഷിക വിറ്റുവരവ് ഏകദേശം 30,000 മുതൽ 40,000 കോടി രൂപയുടേതാണ്. എന്നാൽ ഏകദേശം രണ്ടുലക്ഷം കോടി രൂപയുടേതാണു കേരളത്തിലെ അനധികൃത സ്വർണ വ്യാപാര മേഖല.

 ഇന്ത്യയി​ലേക്കുള്ള സ്വർണക്കള്ളക്കടത്ത് കുറയണമെങ്കിൽ ഇറക്കുമതി​ച്ചുങ്കം എടുത്തുകളണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ പറയുന്നു. 3 കോടി രൂപയ്ക്കു മുകളിൽ മൂല്യമുള്ള സ്വർണം മാത്രമേ ഉദ്യോഗസ്ഥർ പിടിച്ചെടുക്കൂ. അതുകൊണ്ടുതന്നെ കാരി​യർമാർ ഭൂരി​ഭാഗവും ഈ പരി​ധി​ പാലി​ക്കും.
 പിടിക്കപ്പെട്ടാൽ നി​കുതി​ അടച്ചു രക്ഷപ്പെടും. കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം എടുത്തു കളയുകയോ, നികുതി 5% ആക്കുകയോ ചെയ്താൽ കള്ളക്കടത്ത്  നിയന്ത്രിക്കാൻ കഴിയുമെന്നും ഇപ്പോൾ ലഭി​ക്കുന്ന നി​കുതി​ വരുമാനം വർധിക്കുമെന്നും അദ്ദേഹം പറയുന്നു

English Summary:
3000 crores tax loss to exchequer

mo-business-gold 2g4ai1o9es346616fkktbvgbbi-list mo-news-common-goldsmuggling mo-news-common-price-hike rignj3hnqm9fehspmturak4ie-list mo-business-importduty i69e9pkiv9q6dqlnpd2mh0vst mo-business


Source link

Related Articles

Back to top button