പഴയ ഫോമിൽ ദിലീപ്; ‘പവി കെയർ ടേക്കർ’ ട്രെയിലർ


വിനീത് കുമാറിന്റെ സംവിധാനത്തിൽ  ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ‘പവി കെയർ ടേക്കർ’ ട്രെയിലർ എത്തി. ദിലീപിന്റെ കോമഡി നമ്പറുകളാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ചിത്രം ഏപ്രിൽ 26ന് റിലീസ് ചെയ്യും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ.

ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 

ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്. ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, സംഗീതം മിഥുൻ മുകുന്ദൻ, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്‌ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്‌ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ.
ചീഫ് അസോ. ഡയറക്ടർ രാകേഷ് കെ. രാജൻ, കോസ്റ്റ്യൂം സഖി എൽസ, മേക്കപ്പ്  റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, പിആർഓ എ.എസ്. ദിനേശ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് -യെല്ലോ ടൂത്ത്‌, ഡിജിറ്റൽ മാർക്കറ്റിങ് സുജിത് ഗോവിന്ദൻ,  കണ്ടന്റ് ആൻഡ് മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ.


Source link
Exit mobile version