കലിംഗ കീഴടക്കാൻ
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ഒഡീഷ എഫ്സിക്കെതിരേ ഇറങ്ങും. രാത്രി 7.30ന് കിക്കോഫ് നടക്കുന്ന മത്സരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. കലിംഗ യുദ്ധം ജയിക്കുന്ന ടീം സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.
ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സ്ഥാനത്ത് കരണ്‍ജീത് സിംഗ് ഇറങ്ങുമോ അതോ യുവതാരം ലാറ ശർമയ്ക്ക് അവസരം ലഭിക്കുമോ എന്നു തുടങ്ങി സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസും പ്ലേമേക്കർ അഡ്രിയാൻ ലൂണയും തിരിച്ചെത്തുമോ എന്നുവരെ നീളുന്ന നിരവധി ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരം ലഭിക്കും.
Source link