INDIA

പ്രതിപക്ഷസഖ്യം: സംയുക്ത പ്രകടനപത്രിക വരുന്നു; മോദിയുടെ ഗാരന്റിക്കു പകരം ‘ഇന്ത്യ’യുടെ ഗാരന്റി


ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംയുക്ത പ്രകടനപത്രിക അവതരിപ്പിക്കാൻ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ നീക്കം. ഘടകകക്ഷികളുടെ പ്രകടനപത്രികകൾക്കു പുറമേയാണു സഖ്യത്തിന്റെ പത്രികയും ആലോചിക്കുന്നത്. ‘ഇന്ത്യയുടെ ഗാരന്റി, ഇന്ത്യ ജയിക്കും’ എന്ന തലക്കെട്ടോടെ പത്രികയുടെ കരടുപതിപ്പ് തയാറായി. മോദിയുടെ ഗാരന്റി എന്ന ബിജെപി പ്രചാരണത്തിനു മറുപടിയായാണിത്.
രാജ്യത്തെ എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ വീട്ടിൽ പ്രതിവർഷം 6 സൗജന്യ പാചകവാതക സിലിണ്ടർ, നിർധനരുടെ വീടുകളിൽ സൗജന്യ റേഷൻ, ഓരോ കർഷകനും പ്രതിമാസം 1000 രൂപ തുടങ്ങിയവയാണു സംയുക്ത പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

മറ്റു വാഗ്ദാനങ്ങൾ:
∙ അധികാരത്തിലെത്തി ഒരു വർഷത്തിനകം കേന്ദ്ര സർക്കാരിലെ 30 ലക്ഷം ഒഴിവുകൾ നികത്തും.∙ നഗരങ്ങളിലെ നിർധനർക്കു തൊഴിലുറപ്പു പദ്ധതി.∙ തൊഴിലുറപ്പു ജീവനക്കാരുടെ കുറഞ്ഞ വേതനം 400 രൂപ.∙ നിർധനകുടുംബങ്ങളിലെ ഏറ്റവും പ്രായമുള്ള സ്ത്രീക്ക് പ്രതിവർഷം ഒരുലക്ഷം രൂപ.∙ നിർധന സ്ത്രീകൾക്കും തൊഴിൽരഹിതർക്കും പ്രതിമാസം 1000 രൂപ.∙ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യ ചികിത്സ, മരുന്ന്.
∙ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ചിരഞ്ജീവി ആരോഗ്യപദ്ധതി.
∙ കാർഷികവിളകളുടെ താങ്ങുവില നിയമം വഴി ഉറപ്പാക്കും.

∙ കഴിഞ്ഞ മാർച്ച് 15 വരെയുള്ള വിദ്യാഭ്യാസ വായ്പകളിൽ ഒറ്റത്തവണ ഇളവ്.
∙ 5 മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്. ഉന്നതവിദ്യാഭ്യാസത്തിന് 50,000 രൂപയുടെ ഗ്രാന്റ്.
∙ ലോക്സഭയിലും നിയമസഭകളിലും സ്ത്രീസംവരണം അടിയന്തരമായി നടപ്പാക്കും.
∙ 2019ൽ പുൽവാമയിൽ സിആർപിഎഫ് ജവാൻമാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ചു സമഗ്ര അന്വേഷണം. സംഭവത്തെക്കുറിച്ച് ധവളപത്രം.

∙ പ്രതിരോധ സേനകളിലേക്കുള്ള അഗ്നിപഥ് പദ്ധതി റദ്ദാക്കും.
∙ സിബിഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയുടെ അധികാരം നിയന്ത്രിക്കും.
∙ ജിഎസ്ടി സംവിധാനം ഉടച്ചുവാർക്കും.


Source link

Related Articles

Back to top button