മ്യൂണിക്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദത്തിലെ സമനിലയിൽനിന്ന് ചിറകടിച്ചുയർന്ന് ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്. ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനെതിരേ രണ്ടാം പാദത്തിൽ ബയേണ്‍ 1-0ന്റെ ജയം സ്വന്തമാക്കി. ലണ്ടനിൽ നടന്ന ആദ്യപാദം 2-2 സമനിലയിൽ കലാശിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ ജയത്തോടെയാണ് ബയേണ്‍ ചാന്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചത്. 63-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്റെ വകയായിരുന്നു ബയേണിന്റെ ഗോൾ.
ചാന്പ്യൻസ് ലീഗ് സെമിയിൽ ബയേണ്‍ പ്രവേശിക്കുന്നത് ഇത് 13-ാം തവണ. 33 തവണ സെമിയിൽ പ്രവേശിച്ച റയൽ മാഡ്രിഡിനു പിന്നിൽ രണ്ടാമതാണ് ബയേണ്‍. ചാന്പ്യൻസ് ലീഗിൽ ബയേണിനെതിരേ ഏറ്റവും കൂടുതൽ തോൽവി (8) നേരിട്ട ടീമാണ് ആഴ്സണൽ. ഇംഗ്ലീഷ് മുക്തം 2019-20നുശേഷം ഇംഗ്ലീഷ് ടീമുകൾ സെമിയിൽ പ്രവേശിക്കാത്ത സീസണ് ആണിത്. സെമിയിൽ ബയേണ്‍ റയൽ മാഡ്രിഡിനെയും ഡോർട്ട്മുണ്ട് പിഎസ്ജിയെയും നേരിടും.
Source link