INDIALATEST NEWS

ജാർഖണ്ഡ് കൂട്ടബലാത്സംഗം: ദുരനുഭവം വിവരിച്ച് സ്പാനിഷ് യുവതിയുടെ വിഡിയോ

ജാർഖണ്ഡ് കൂട്ടബലാത്സംഗം: ദുരനുഭവം വിവരിച്ച് സ്പാനിഷ് യുവതിയുടെ വിഡിയോ – Spanish woman’s video narrates the Misfortune of Jharkhand gang-rape | Malayalam News, India News | Manorama Online | Manorama News

‘ഇന്ത്യയിലേക്ക് പോകരുത് എന്നല്ല അർഥം’: ദുരനുഭവം പങ്കിടുന്ന വിഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

മനോരമ ലേഖകൻ

Published: April 19 , 2024 03:34 AM IST

Updated: April 19, 2024 06:40 AM IST

1 minute Read

ന്യൂഡൽഹി ∙ കഴിഞ്ഞമാസം ജാർഖണ്ഡിലെ ധുംക ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ച് യൂട്യൂബിൽ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വിഡിയോ പ്രസിദ്ധീകരിച്ചു. ധുംകയിലെ കുറുംഹട്ടിലായിരുന്നു സംഭവം.

2 മോട്ടർ സൈക്കിളുകളിൽ ഭർത്താവിനൊപ്പമാണ് യുവതി ബംഗ്ലദേശിൽ നിന്നു റാഞ്ചിയിലെത്തിയത്. ഇതിനു മുൻപ് 6 മാസം ഇന്ത്യയിൽ സ‍ഞ്ചരിച്ചിരുന്നു. 6 വർഷമായി ലോകം ചുറ്റുന്ന ദമ്പതികൾ 67 രാജ്യങ്ങൾ സന്ദർശിച്ചു.

ധുംകയിൽ താമസത്തിന് ടെന്റടിക്കാൻ ഒഴിഞ്ഞ സ്ഥലം അന്വേഷിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോയുടെ തുടക്കം. ഭർത്താവിനൊപ്പം ടെന്റിൽ ഉറങ്ങുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഏഴംഗ സംഘം ഭർത്താവിനെ മർദിച്ചവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
അക്രമികളിലൊരാളുടെ ദൃശ്യം വിഡിയോയിലുണ്ടെന്ന് യുവതി പറഞ്ഞു. ഇന്ത്യയിലേക്ക് പോകരുത് എന്നല്ല വിഡിയോ ചെയ്തതിന്റെ അർഥമെന്ന് യുവതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ലോകത്തെവിടെയും സംഭവിക്കാം. മോട്ടർ സൈക്കിൾ ട്രിപ്പുകൾ തുടരുമെന്നും അറിയിച്ചു.

English Summary:
Spanish woman’s video narrates the Misfortune of Jharkhand gang-rape

mo-technology-youtube h796f75udm9dc373j6qm8tcoa mo-news-national-states-jharkhand mo-news-common-malayalamnews mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button