പ​​രി​​ക്ക്; പാ​​രീ​​സി​​ന് ശ്രീ​​ശ​​ങ്ക​​ർ ഇ​​ല്ല


കോ​​ട്ട​​യം: പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ലേ​​ക്ക് ഇ​​ന്നേ​​ക്ക് 98 ദി​​ന​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കേ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി മ​​ല​​യാ​​ളി ലോം​​ഗ്ജം​​പ് താ​​രം എം. ​​ശ്രീ​​ശ​​ങ്ക​​ർ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്. പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ​​യേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ​​നി​​ന്ന് പി​ന്മാ​​റു​​ക​​യാ​​ണെ​​ന്ന് ശ്രീ​​ശ​​ങ്ക​​ർ അ​​റി​​യി​​ച്ചു. കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കാ​​ണ് മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ ഒ​​ളി​​ന്പി​​ക് സ്വ​​പ്ന​​ത്തി​​നു വി​​ന​​യാ​​യ​​ത്. ശ​​സ്ത്ര​​ക്രി​​യ വേ​​ണ്ടി​​വ​​രു​​മെ​​ന്നും ചു​​രു​​ങ്ങി​​യ​​ത് ആ​​റ് മാ​​സ​​മെ​​ങ്കി​​ലും വി​​ശ്ര​​മം വേ​​ണ​​മെ​​ന്നും ഡോ​​ക്ട​​ർ​​മാ​​ർ വ്യ​​ക്ത​​മാ​​ക്കി. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വേ​​ണ്ടി ശ്രീ​​ശ​​ങ്ക​​ർ മും​​ബൈ​​യി​​ലാ​​ണ്. ക​​ഴി​​ഞ്ഞ ദി​​വ​​സം പാ​​ല​​ക്കാ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ കാ​​ലി​​നു പ​​രിക്കേ​​റ്റ​​ത്. ചൈ​​ന​​യി​​ലെ ഷാ​​ങ്ഹാ​​യി​​ൽ 24ന് ​​ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഡ​​യ​​മ​​ണ്ട് ലീ​​ഗി​​നാ​​യി പു​​റ​​പ്പെ​​ടാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു. മേ​​യ് 10നു ​​ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ലും താ​​ര​​ത്തി​​ന് എ​​ൻ​​ട്രി ല​​ഭി​​ച്ചി​​രു​​ന്നു. ഡ​​യ​​മ​​ണ്ട് ലീ​​ഗു​​ക​​ൾ​​ക്കു​​ശേ​​ഷം ഒ​​ളി​​ന്പി​​ക്സി​​നാ​​യി വി​​ദേ​​ശ​​ത്താ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​നം ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. ലോം​​ഗ്​​ജം​​പ് ലോ​​ക​​റാ​​ങ്കിം​​ഗി​​ൽ നി​​ല​​വി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്തു​​ള്ള ശ്രീ​​ശ​​ങ്ക​​ർ പാ​​രീ​​സ് ഒ​​ളിന്പി​​ക്സി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ ആ​​ദ്യ ഇ​​ന്ത്യ​​ൻ ട്രാ​​ക്ക് ആ​​ൻ​​ഡ് ഫീ​​ൽ​​ഡ് അ​​ത്‌​ല​​റ്റാ​​യി​​രു​​ന്നു. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ ഏ​​ക മ​​ല​​യാ​​ളി​​യും.

ബാ​​ങ്കോ​​ക്കി​​ൽ ന​​ട​​ന്ന 2023 ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 8.37 മീ​​റ്റ​​ർ താ​​ണ്ടി​​യ​​തോ​​ടെ​​യാ​​ണ് ശ്രീ​​ശ​​ങ്ക​​റി​​ന് പാ​​രീ​​സ് ടി​​ക്ക​​റ്റ് ല​​ഭി​​ച്ച​​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി​​യും ശ്രീ​​ശ​​ങ്ക​​റി​​നാ​​യി​​രു​​ന്നു. 8.27 മീ​​റ്റ​​റാ​​ണ് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷ ലോം​​ഗ്ജം​​പി​​നു​​ള്ള യോ​​ഗ്യ​​താ മാ​​ർ​​ക്ക്. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ശ്രീ​​ശ​​ങ്ക​​ർ 2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ലും ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ലും വെ​​ള്ളി നേ​​ടി​​യി​​രു​​ന്നു. 2021 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ 7.69 മീ​​റ്റ​​റു​​മാ​​യി 13-ാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ശ്രീ​​ശ​​ങ്ക​​ർ.


Source link

Exit mobile version