മാഞ്ചസ്റ്റർ: പുറത്താകലിന്റെ വക്കിൽനിന്ന് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് മരണമാസ് തിരിച്ചുവരവിലൂടെ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ. നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽവച്ച് നടന്ന രണ്ടാം പാദത്തിനുശേഷം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് റയൽ കീഴടക്കിയത്. മാഡ്രിഡിൽവച്ചു നടന്ന ആദ്യപാദം 3-3 സമനിലയായിരുന്നു. മാഞ്ചസ്റ്ററിലെ രണ്ടാം പാദവും 1-1 സമനിലയിൽ കലാശിച്ചു. തുടർന്നായിരുന്നു ഷൂട്ടൗട്ട്. മാഞ്ചസ്റ്റർ പോരാട്ടത്തിന്റെ 12-ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ റയൽ ലീഡ് നേടി. 76-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിന്റെ ഗോളിലൂടെ സിറ്റി സമനിലയിൽ. അധിക സമയത്തേക്ക് മത്സരം നീണ്ടെങ്കിലും വിജയഗോൾ പിറന്നില്ല. താരം ലുനിൻ പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡൊ സിൽവ, മാറ്റിയോ കോവാസിക് എന്നിവരുടെ കിക്ക് തടഞ്ഞ യുക്രെയ്ൻ ഗോൾ കീപ്പർ ആൻഡ്രി ലുനിനാണ് റയൽ മാഡ്രിഡിന്റെ ഹീറോ. അതേസമയം, റയലിന്റെ ആദ്യ കിക്കെടുത്ത ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് തടഞ്ഞ് മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് ആതിഥേയർക്ക് പ്രതീക്ഷ നൽകി. എന്നാൽ, ലുനിന്റെ രണ്ട് ഉജ്വല രക്ഷപ്പെടുത്തൽ സിറ്റിയുടെ കഥകഴിച്ചു.
6-0: റയൽ മാഡ്രിഡ് നിലവിലെ യുവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളെ നോക്കൗട്ട് ഘട്ടത്തിൽ റയൽ മാഡ്രിഡ് നേരിടുന്നത് ആറാം തവണയായിരുന്നു. ആറിലും റയൽ മാഡ്രിഡ് ജയം സ്വന്തമാക്കി. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റിക്കാർഡ്. 10-10: പെപ് & ആൻസിലോട്ടി യുവേഫ ചാന്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസിലോട്ടി എത്തുന്നത് ഇത് 10-ാം തവണ. പെപ് ഗ്വാർഡിയോളയുടെ റിക്കാർഡിന് (10) ഒപ്പവും ഇതോടെ ആൻസിലോട്ടി എത്തി.
Source link