42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വേർ കൺസൾട്ടിംഗ് സ്ഥാപനമായ 42 സ്ക്വയറിനെ യുഎസിലെ ഇന്റലിജന്റ് ട്രാഫിക് സൊല്യൂഷൻസ് കമ്പനി വേവ്ട്രോണിക്സ് ഏറ്റെടുത്തു. റഡാർ ട്രാഫിക് ഡിറ്റക്ഷൻ സൊല്യൂഷനുകൾക്ക് ആഗോളതലത്തിൽ മുൻനിരക്കാരാണ് വേവ്ട്രോണിക്സ്. ട്രാഫിക് സംവിധാനങ്ങൾ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്ന വേവ്ട്രോണിക്സ് ട്രാഫിക് സംവിധാനങ്ങൾ അമേരിക്കൻ സ്റ്റേറ്റുകളിലും യുകെ, ഫ്രാൻസ്, റഷ്യ, കസാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.
വെബ്, മൊബൈൽ, എംബഡഡ് കൺട്രോൾ സൊല്യൂഷനുകൾ, എംബഡഡ് സോഫ്റ്റ്വേർ ആപ്ലിക്കേഷനുകൾ എന്നിവയിൽ 42 സ്ക്വയറിനുള്ള സങ്കേതിക വൈദഗ്ധ്യവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുകയാണ് പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് 42 സ്ക്വയർ സഹസ്ഥാപകൻ എൻ.പി. വിൻസെന്റ് പറഞ്ഞു.

Source link