ഇന്നു കൊടിയേറും വോട്ടുത്സവം; ആദ്യഘട്ട വോട്ടെടുപ്പ് 102 മണ്ഡലങ്ങളിൽ

ലോക് സഭ തിരഞ്ഞെടുപ്പ് 2024: തെരഞ്ഞെടുപ്പ് ഷെഡ്യൂൾ | ഒന്നാം ഫേസ് – Lok Sabha Elections 2024: Latest Updates on Phase One Voting – LS Polling Date, Kerala Election News, Malayalam Election News Updates | General Election | Manorama Online
ഇന്നു കൊടിയേറും വോട്ടുത്സവം; ആദ്യഘട്ട വോട്ടെടുപ്പ് 102 മണ്ഡലങ്ങളിൽ
മനോരമ ലേഖകൻ
Published: April 19 , 2024 01:09 AM IST
1 minute Read
16.63 കോടി വോട്ടർമാർ ബൂത്തിലേക്ക്
പ്രതീകാത്മക ചിത്രം. Photo by Manjunath KIRAN / AFP
ന്യൂഡൽഹി∙ അടുത്ത 5 വർഷം ഇന്ത്യ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിന് ഇന്നു തുടക്കം. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ടു ചെയ്യുക. ജനവിധി തേടുന്നത് 1625 സ്ഥാനാർഥികൾ. 18 ലക്ഷം പോളിങ് ബൂത്തുകളുണ്ട്. 1.87 ലക്ഷം പോളിങ് ഉദ്യോഗസ്ഥർക്കാണു നടത്തിപ്പു ചുമതല. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടക്കും. 102 മണ്ഡലങ്ങളിൽ 2019 ൽ എൻഡിഎ 51 സീറ്റും ഇപ്പോഴത്തെ ഇന്ത്യാമുന്നണി കക്ഷികൾ 48 സീറ്റും നേടി.
‘‘രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള സുപ്രധാന തിരഞ്ഞെടുപ്പിൽ യുവവോട്ടർമാർ അവസരം ഉപയോഗിക്കണം. ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മയാണ്. തിരഞ്ഞെടുപ്പ് ഉത്സവം മാത്രമല്ല, രാജ്യത്തിന്റെ അഭിമാനവുമാണ്’’. – രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു
English Summary:
Loksabha Election 2024 Phase One Polling Constituencies Live Updates
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-nda 2pgucvanm8f30hqs5jv4uo48sl mo-politics-elections-loksabhaelections2024
Source link