കെടിഎം: രജിസ്ട്രേഷന് 1800 കടന്നു

കൊച്ചി: സെപ്റ്റംബറില്‍ നടക്കുന്ന 12-ാമത് കേരള ട്രാവല്‍ മാര്‍ട്ടിലേക്കുള്ള രജിസ്ട്രേഷന് 1810 ആയതായി കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ഇതില്‍ 495 പേര് അന്താരാഷ്ട്ര ബയര്‍മാരാണ്. സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര സാമുദ്രിക കണ്വന്ഷന് സെന്ററിലാണ് മാര്‍ട്ട് നടക്കുന്നത്. കെടിഎം 2024ലെ ബിസിനസ് സെഷനുകള്‍ ഈ ദിവസങ്ങളില്‍ നടക്കും. മഹാരാഷ്ട്ര (350), ഡല്‍ഹി (152), ഗുജറാത്ത് (140) എന്നിവിടങ്ങളില്‍നിന്നാണ് ആഭ്യന്തര ബയര്‍മാര്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍ട്ടിലെ സ്റ്റാളുകള്‍ക്കായി 364 പേര് ഇതുവരെ താത്പര്യപത്രം നല്കി.
എട്ടു വിഭാഗങ്ങളിലായാണ് ഇക്കുറി സ്റ്റാളുകള്‍ ക്രമീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ, ബ്രിട്ടന്, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കു പുറമെ ഇക്കുറി സ്കാന്ഡിനേവിയന് രാജ്യങ്ങളില്‍നിന്നും ബയര്‍ പ്രതിനിധികള്‍ കെടിഎമ്മിനുണ്ടാകും.

Source link