ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ ഈ വര്‍ഷത്തെ പട്ടിക പുറത്ത്. വിമാനത്താവളങ്ങളേയും വിമാനക്കമ്പനികളേയും റേറ്റ് ചെയ്യുന്ന സ്‌കൈട്രാക്‌സ് ആണ് പട്ടിക പുറത്തിറക്കിയത്. സിങ്കപ്പൂരിലെ ചാങ്കി വിമാനത്താവളത്തെ പിന്തള്ളി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സ് 2024-ല്‍ ഒന്നാമതെത്തിയത്. 12 തവണ ഒന്നാം സ്ഥാനം നേടിയ ചാങ്കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഖത്തറിലെ ദോഹ വിമാനത്താവളം ഇത്തവണ കിരീടം നേടിയത്. പട്ടികയിലെ ആദ്യ അഞ്ച് വിമാനത്താവളങ്ങളും ഏഷ്യയിലുള്ളതാണ്. ദോഹയ്ക്കും ചാങ്കിയ്ക്കും ശേഷം ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോണ്‍ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ടോക്കിയോവിലുള്ള ഹനേഡ വിമാനത്താവളവും നരിറ്റ വിമാനത്താവളവുമാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ജപ്പാനില്‍ നിന്നുള്ള നാല് വിമാനത്താവളങ്ങളാണ് ഇടംപിടിച്ചത്.
Source link