എഎപി നേതാക്കളെ വിടാതെ ഇ.ഡി; എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍

എഎപി നേതാക്കളെ വിടാതെ ഇ.ഡി; എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍ – AAP MLA Amanatullah Khan arrested by ED | Manorama News
എഎപി നേതാക്കളെ വിടാതെ ഇ.ഡി; എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ ഡെസ്ക്
Published: April 18 , 2024 09:54 PM IST
1 minute Read
അമാനത്തുല്ല ഖാൻ. Photo: @ANI / Twitter
ന്യൂഡല്‍ഹി∙ എഎപി നേതാക്കളെ വിടാതെ പിന്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഓഖ്‌ല മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ അമാനത്തുള്ള ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. വഖഫ് ബോര്‍ഡില്‍ നിയമനങ്ങള്‍ നടത്തിയതിലും സ്വത്തുക്കള്‍ വിറ്റതിലും ക്രമക്കേടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
English Summary:
AAP MLA Amanatullah Khan arrested by ED after questioning in money laundering case
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3upg61fi49ch9rrcqhcvgqi594 mo-politics-parties-aap mo-judiciary-lawndorder-enforcementdirectorate
Source link