Site icon onlinekeralanews.com

തർക്കങ്ങൾക്കിടെ കോൺ. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം ഇന്ന്


ന്യൂഡൽഹി: ചില സീറ്റുകളിൽ ഒറ്റപ്പേരിലേക്കെത്താൻ കഴിയാത്തതിനാൽ കോൺഗ്രസിന്റെ ഇന്നലെ പ്രതീക്ഷിച്ച സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി. തർക്ക മണ്ഡലങ്ങൾ ഒഴിവാക്കി സിറ്റിംഗ് സീറ്റുകളിലെ അടക്കം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. എംപിമാരായ കെ.സുധാകരനും അടൂർ പ്രകാശും മത്സരിക്കാൻ ഒരുങ്ങി നിൽക്കുന്നതും പ്രതിസന്ധിയാണ്.എം.പിമാർ മത്സരിക്കേണ്ടെന്ന നേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ച് കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ നിൽക്കുന്ന കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. സുധാകരൻ ഇന്ന് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ടേക്കും. മത്സരിക്കാൻ താത്പര്യമുള്ള അടൂർ പ്രകാശ് എംപി സംസ്ഥാന സർക്കാരിൽ നിന്ന് നോൺ ലയബലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയതും നേതൃത്വത്തെ കുഴയ്‌ക്കുന്നു. ചർച്ച തുടരുകയാണെന്നും അഖിലേന്ത്യാ പാർട്ടിയായതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.


Source link

Exit mobile version