INDIALATEST NEWS

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി

ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി നാട്ടിൽ തിരിച്ചെത്തി- Iran | Manorama News

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി

ഓൺലൈൻ ഡെസ്‌ക്

Published: April 18 , 2024 04:48 PM IST

Updated: April 18, 2024 05:00 PM IST

1 minute Read

ഇറാൻ‌ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന ആൻ ടെസ ജോസഫ് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ നൽകിയ സ്വീകരണം. ചിത്രം:X/@MEAIndia

ന്യൂഡൽഹി ∙ ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.

Indian deck cadet Ms. Ann Tessa Joseph from Thrissur, Kerala, a member of the crew on vessel MSC Aries returned home today. @India_in_Iran, with the support of Iranian authorities, facilitated her return. Mission is in touch with Iranian side to ensure the well being of the… pic.twitter.com/iE932Y4F4y— Randhir Jaiswal (@MEAIndia) April 18, 2024

‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

English Summary:
The Malayali girl who was on the ship seized by Iran has returned

4e2jc9gkvpc26snlprobf0sjfm mo-news-world-countries-iran mo-news-common-ministry-of-external-affairs 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-iranisraeltension mo-news-common-keralanews




Source link

Related Articles

Back to top button