CINEMA

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു; ചിഹ്നം ചക്ക

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു; ചിഹ്നം ചക്ക

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു; ചിഹ്നം ചക്ക

മനോരമ ലേഖകൻ

Published: April 18 , 2024 10:33 AM IST

1 minute Read

ആശുപത്രിയിൽ ചികിത്സ തേടുന്ന മൻസൂർ അലിഖാൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ വെല്ലൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു. ചക്കയാണ് മൻസൂർ അലിഖാന്റ ചിഹ്നം.

മന്‍സൂര്‍ അലിഖാന്‍ അടുത്തിടെയാണ് നടന്‍ ഡെമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്. കഴിഞ്ഞ 26 വർഷത്തിനിടെ ഏതാണ്ട് നാല് പാർട്ടികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട മന്‍സൂര്‍ ഇത്തവണ അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാത്തതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്.

വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് മന്‍സൂര്‍ അലിഖാന്‍ മത്സരിക്കുന്നത്. ഏപ്രില്‍ 19നാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.
അതേസമയം ഫഹദ് ഫാസിലിന്റെ പുതിയ സിനിമയായ ‘ആവേശ’ത്തിൽ പ്രധാന കഥാപാത്രമായി മൻസൂർ അലിഖാനും എത്തിയിരുന്നു. റെഡ്ഡി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മൻസൂർ എത്തുന്നത്. പത്ത് മലയാള സിനിമകളിൽ ഉൾപ്പടെ 250 സിനിമകളിൽ മൻസൂർ അലിഖാൻ അഭിനയിച്ചിട്ടുണ്ട്.

English Summary:
Actor-politician Mansoor Ali Khan hospitilised, under observation in ICU

7rmhshc601rd4u1rlqhkve1umi-list 5u0nc4pjsgdogmp7oefebk8eed mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button