ചായക്കടയിൽ നിന്നു തോക്കുമായി വിക്രം; ‘വീര ധീര ശൂരൻ’ ടൈറ്റിൽ ടീസർ

ചായക്കടയിൽ നിന്നു തോക്കുമായി വിക്രം; ‘വീര ധീര ശൂരൻ’ ടൈറ്റിൽ ടീസർ | Veera Dheera Sooran Title Teaser
ചായക്കടയിൽ നിന്നു തോക്കുമായി വിക്രം; ‘വീര ധീര ശൂരൻ’ ടൈറ്റിൽ ടീസർ
മനോരമ ലേഖകൻ
Published: April 18 , 2024 11:15 AM IST
1 minute Read
ടീസറിൽ നിന്നും
ചിയാൻ വിക്രം നായകനായെത്തുന്ന പുതിയ സിനിമയുടെ ടീസർ എത്തി. എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘വീര ധീര ശൂരൻ’ എന്നാണ്. ഏറെ ശ്രദ്ധനേടിയ ‘ചിറ്റ’ എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
സിനിമയിൽ ഗ്യാങ്സ്റ്റർ ആയാണ് വിക്രം എത്തുന്നതെന്നാണ് സൂചന. മൂന്നു മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ദൃശ്യങ്ങൾ. വിക്രത്തിന്റെ അൻപത്തി എട്ടാമത് പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പ്രമുഖ നിർമാതാക്കളായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ഈ വമ്പൻ പ്രഖ്യാപനം നടന്നത്.
എസ്.ജെ. സൂര്യ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി കലാകാരന്മാർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാൻ 62വിനെ കൂടുതൽ മികവുറ്റതാക്കുമെന്നുറപ്പാണ്.
ചിത്രത്തിന്റെ എഡിറ്റിങ് പ്രസന്ന ജി.കെയും ആർട് ഡയറക്‌ഷൻ സി.എസ്. ബാലചന്ദറും നിർവഹിക്കുന്നു. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 21ന് മധുരയിൽ സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണം ആരംഭിക്കും. പിആര്‍ഓ പ്രതീഷ് ശേഖര്‍.
English Summary:
Watch Veera Dheera Sooran Title Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 5vuk7bna086vit6qmq3f92m216 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vikram mo-entertainment-common-teasertrailer
Source link