‘മോദി തരംഗമില്ല; അധ്വാനിച്ചാൽ മാത്രം ജയിക്കാം’: ബിജെപി സ്ഥാനാർഥി നടി നവനീത് റാണ

‘മോദി തരംഗമില്ല; അധ്വാനിച്ചാൽ മാത്രം ജയിക്കാം’ബിജെപി സ്ഥാനാർഥി നടി നവനീത് റാണ – Latest News | Manorama Online

‘മോദി തരംഗമില്ല; അധ്വാനിച്ചാൽ മാത്രം ജയിക്കാം’: ബിജെപി സ്ഥാനാർഥി നടി നവനീത് റാണ

ഓൺലൈൻ ഡെസ്ക്

Published: April 18 , 2024 07:26 AM IST

Updated: April 18, 2024 08:42 AM IST

1 minute Read

നവനീത് റാണ Photo-NavaneetRana/X

മുംബൈ ∙തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും നന്നായി അധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ എന്നുമുള്ള മഹാരാഷ്ട്ര അമരാവതിയിലെ ബിജെപി സ്ഥാനാർഥി നടി നവനീത് റാണയുടെ പ്രസ്താവന ഏറ്റെടുത്ത് പ്രതിപക്ഷ കക്ഷികൾ. നവനീത് പറയുന്നതു സത്യമാണെന്നും പ്രതിപക്ഷവും ഇതുതന്നെയാണു പറയുന്നതെന്നുമുള്ള വാദം ഉയർന്നതോടെ നടി പ്രസ്താവന തിരുത്തി.

വിഡിയോ എഡിറ്റ് ചെയ്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യം മുഴുവൻ മോദി തരംഗമുണ്ടെന്നും എൻഡിഎ 400ൽ അധികം സീറ്റ് നേടുമെന്നും അവർ വിശദീകരിച്ചു. 

‘പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ ലോക്സഭാ തിരഞ്ഞെടുപ്പും കാണണം. ഉച്ചയ്ക്ക് 12നകം എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ അലസത പാടില്ല.
2019ലെ മോദി തരംഗത്തെ അതിജീവിച്ചാണു ഞാൻ വിജയിച്ചത് എന്നായിരുന്നു വിവാദ പ്രസംഗം. 2019 ൽ എൻസിപി പിന്തുണയോടെ മത്സരിച്ചു വിജയിച്ച നടി പിന്നീട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. 

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7i11mhet1lecckl7ce0egs3tin mo-news-common-mumbainews mo-politics-leaders-narendramodi mo-politics-elections-loksabhaelections2024


Source link
Exit mobile version