നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു – Latest News | Manorama Online
നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു
ഓൺലൈൻ ഡെസ്ക്
Published: April 18 , 2024 07:34 AM IST
1 minute Read
മൻസൂർ അലി ഖാൻ (Photo: Instagram, @mansoor_alikhan_offl)
ചെന്നൈ ∙ വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന മൻസൂർ വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണെന്നാണു റിപ്പോർട്ട്.
സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണു മൻസൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ട മൻസൂർ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണു സ്വതന്ത്രനായത്. ഇന്ത്യ ജനനായക പുലികൾ പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയും ഇദ്ദേഹത്തിനുണ്ട്.
English Summary:
Actor Mansoor Ali Khan collapses during Election campaign
7oveompbl5o6e79a0tksh718c0 mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews mo-politics-elections-loksabhaelections2024
Source link