Site icon onlinekeralanews.com

‘ആ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കി’; കാരണം തുറന്നുപറഞ്ഞ് ഉർവശി


​​​​മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് ഉർവശി. ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ ഭാഗ്യരാജിന്റെ നായികയായാണ് ഉർവശി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘കണ്ണുതുറക്കണം സ്വാമി’ എന്ന് തുടങ്ങുന്ന ഗാനം കേരളത്തിലും വൻഹിറ്റായിരുന്നു. ഈ പാട്ടിലെ ഉർവശിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടാറുണ്ട്. എന്നാൽ, പതിനാലാമത്തെ വയസിലാണ് അത്തരമൊരു പ്രകടനം ഉർവശി നടത്തിയതെന്നത് കൂടുതൽ അതിശയിപ്പിക്കുന്നു. ഇപ്പോഴിതാ ‘കണ്ണുതുറക്കണം സ്വാമി’ എന്ന പാട്ട് ഹിറ്റായതിനുപിന്നാലെ തന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയ അനുഭവം വിവരിക്കുകയാണ് ഉർവശി.


Source link

Exit mobile version