ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ
ഡിഡി ന്യൂസിന് നിറംമാറ്റം – Colour change to DD News logo | Malayalam News, India News | Manorama Online | Manorama News
ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ
മനോരമ ലേഖകൻ
Published: April 18 , 2024 02:02 AM IST
1 minute Read
ഡിഡി ന്യൂസിന്റെ പുതിയ ലോഗോ
ന്യൂഡൽഹി ∙ പ്രസാർ ഭാരതിയുടെ കീഴിലുള്ള ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ. രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവി നിറത്തിലുള്ള ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവി നിറത്തിലാണ്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ സംവിധാനവും പുതിയ വെബ്സൈറ്റും അവതരിപ്പിച്ചതിനൊപ്പമാണു ലോഗോയിലെ മാറ്റങ്ങളും. ‘മൂല്യങ്ങൾ പഴയതു തന്നെയെങ്കിലും പുതിയ രൂപത്തിൽ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാർത്താ യാത്രയ്ക്കു തയാറെടുക്കൂ’ എന്ന അടിക്കുറിപ്പോടെയാണു പുതിയ ചാനൽ രൂപം സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെയും യുട്യൂബിലെയും പേജുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
English Summary:
Colour change to DD News logo
mo-technology-youtube mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2tovuvf9uqtir9mlbsioi5g0o 6anghk02mm1j22f2n7qqlnnbk8-list mo-technology-socialmedia mo-news-national-organisations0-prasarbharati
Source link