WORLD

യുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു


കീ​​​വ്: വ​​​ട​​​ക്ക​​​ൻ യു​​​ക്രെ​​​യ്ൻ ന​​​ഗ​​​ര​​​മാ​​​യ ചെ​​​ർ​​​ണീ​​​വി​​​ൽ റ​​​ഷ്യ​​​ൻ മി​​​സൈ​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 17 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. എ​​​ട്ടു നി​​​ല​​​യു​​​ള്ള പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ മൂ​​​ന്നു മി​​​സൈ​​​ലു​​​ക​​​ളാ​​​ണു പ​​​തി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 61 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ​​​നി​​​ന്ന് 150 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ചെ​​​ർ​​​ണീ​​​വ്. ര​​​ണ്ട​​​ര ല​​​ക്ഷം പേ​​​ർ വ​​​സി​​​ക്കു​​​ന്ന ഈ ​​​ന​​​ഗ​​​രം റ​​​ഷ്യ, ബെ​​​ലാ​​​റൂ​​​സ് രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ടാ​​​ടാ​​​ർ​​​സ്ഥാ​​​ൻ, മോ​​​ർ​​​ദോ​​​വി​​​യ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ യു​​​ക്രെ​​​യ്ൻ ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തി​​​യെ​​​ന്ന് റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. യു​​​ക്രെ​​​യ്നി​​​ൽ ഇ​​​തു​​​വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ട റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം 50,000 പി​​​ന്നി​​​ട്ടു​​​വെ​​​ന്ന് ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ട മ​​​ര​​​ണ​​​ക്ക​​​ണ​​​ക്കി​​​ന്‍റെ എ​​​ട്ടി​​​ര​​​ട്ടി​​​യാ​​​ണി​​​ത്. ബി​​​ബി​​​സി റ​​​ഷ്യ​​​ൻ, സ്വ​​​ത​​​ന്ത്ര മീ​​​ഡി​​​യ ഗ്രൂ​​​പ്പ് മീ​​​ഡി​​​യ​​​സോ​​​ണ എ​​​ന്നി​​​വ​​​യാ​​​ണ് സൈ​​​നി​​​ക​​​രു​​​ടെ മ​​​ര​​​ണം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്. യു​​​ദ്ധ​​​ത്തി​​​ന്‍റെ ര​​​ണ്ടാം വ​​​ർ​​​ഷം മാ​​​ത്രം 27,300 സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം വ​​​ന്നി​​​ട്ടി​​​ല്ല.


Source link

Related Articles

Back to top button